Connect with us

National

ത്രിപുരയില്‍ ബിജെപിക്ക് ഓക്‌സിജന്‍ നല്‍കിയത് കോണ്‍ഗ്രസ്: മമത

Published

|

Last Updated

കൊല്‍ക്കത്ത: ത്രിപുരയില്‍ ബിജെപി നേടിയ ചരിത്ര വിജയത്തില്‍ കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ത്രിപുരയില്‍ ബിജെപിക്ക് ഓക്‌സിജന്‍ നല്‍കിയത് കോണ്‍ഗ്രസാണെന്ന് മമത പറഞ്ഞു.

ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണം. ബിജെപിക്കെതിരെ പൊതുവേദി ഉണ്ടാക്കാമെന്ന് താന്‍ വ്യക്തിപരമായി പറഞ്ഞെങ്കിലും അത് നിഷേധിക്കപ്പെട്ടു. സിപിഎം ബിജെപിക്ക് മുന്നില്‍ സമ്പൂര്‍ണമായും അടിയറവ് പറഞ്ഞു. ഭരണം പിടിക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങളെ എതിര്‍ക്കാന്‍ സിപിഎമ്മിനായില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

 

Latest