മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പിതൃസഹോദരന്‍ അറസ്റ്റില്‍

Posted on: March 3, 2018 8:42 pm | Last updated: March 4, 2018 at 1:37 pm

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ മൂന്ന് വയസ്സുകാരിയെ പിതൃസഹോദരന്‍ ക്രൂരമായി പീഡിപ്പിച്ചു. ഗുരുതര പരുക്കുകളോടെ ലക്‌നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ലക്‌നോ താക്കൂര്‍ഗഞ്ചില്‍ വെള്ളിയാഴ്ചയാണ് സംഭവം.

കൂലിത്തൊഴിലാളിയായ പിതാവിന്റെ മൂന്ന് മക്കളില്‍ ഇളയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഹോളി ആഘോഷിക്കാനായി എത്തിയ പിതാവിന്റെ സഹോദരനായ 20 കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീടിന് പുറത്ത് കളിച്ച്‌കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ മിഠായി തരാമെന്ന് പറഞ്ഞ് ഇയാള്‍ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയി മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയെ പിന്നീട് ആളൊഴിഞ്ഞ കെട്ടിടത്തില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. പരിസരവാസികള്‍ പെണ്‍കുട്ടിയുടെ പിതൃസഹോദരന്‍ കെട്ടിടത്തില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടിരുന്നു. സംശയം തോന്നിയ ഇയാളെ നാട്ടുകാര്‍ മര്‍ദിച്ച് അവശനാക്കി പോലീസിലേപ്പിക്കുകയായിരുന്നു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.