Connect with us

Gulf

അബുദാബി തുറമുഖവും എന്‍ വൈ യുവും ധാരണാപത്രം ഒപ്പുവെച്ചു

Published

|

Last Updated

അബുദാബി തുറമുഖവകുപ്പ്, എന്‍ വൈ യു അധികൃതര്‍
ധാരണാപത്രം ഒപ്പുവെച്ചപ്പോള്‍

അബുദാബി: വ്യാവസായിക മേഖലയില്‍ സുസ്ഥിരതയും മറൈന്‍ ഇന്നൊവേഷന്‍ വികസനം ലക്ഷ്യമിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്നായി അബുദാബി തുറമുഖവകുപ്പും യു എ ഇ യിലെ അമേരിക്കന്‍ സര്‍വകലാശാലയായ അബുദാബി എന്‍ വൈ യു തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. അബുദാബി പോര്‍ട്ട് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. നൂറ അല്‍ ളാഹിരി, അബുദാബി ക്യാമ്പസ് വൈസ് ചാന്‍സലര്‍ അല്‍ ബ്ലൂം തമ്മിലാണ് ഒപ്പുവെച്ചത്.

കരാര്‍ പ്രകാരം സമുദ്ര വ്യവസായത്തെ എളുപ്പമാക്കാന്‍ നൂതനമായ പുതിയ രീതികള്‍ പര്യവേഷണം നടത്തുന്നതിന് പുറമെ പ്രാദേശിക സാങ്കേതികവിദ്യയുടെ വികസനത്തിന് സഹായകരമാകുന്ന വിവിധ പദ്ധതികളും ആസൂത്രണം ചെയ്യുമെന്ന് അബുദാബി തുറമുഖ വകുപ്പ് അധികൃതര്‍ അറിയിച്ചു. രണ്ട് സ്ഥാപനങ്ങള്‍ക്കും താല്‍പര്യമുള്ള സാങ്കേതിക, അക്കാദമിക് മേഖലയില്‍ പുരോഗതിക്ക് അവസരങ്ങള്‍ നല്‍കുന്ന വിഷയങ്ങള്‍ പരസ്പരം സഹകരണത്തോടെ നടപ്പാക്കും. കൂടാതെ അടുത്ത പത്ത് വര്‍ഷത്തിനിടയില്‍ വ്യവസായം എങ്ങനെയാണ് വികസിപ്പിക്കപ്പെടുന്നത് എന്ന് പര്യവേക്ഷണം നടത്തും. മറൈന്‍ സുസ്ഥിരത, ജീവശാസ്ത്രം, സമുദ്രനിരപ്പി ലുള്ള മാറ്റം, തുറമുഖ സമ്പദ്ഘടന, പ്രവര്‍ത്തന ഫലപ്രാപ്തി, സാങ്കേതികവിദ്യ, റോബോട്ടിക്‌സ് എന്നിവയിലെ സാങ്കേതിക പുരോഗതി തുടങ്ങിയവയിലാണ് ഇരു സ്ഥാപനങ്ങളും തമ്മില്‍ പരസപരം ധാരണയിലായത്.

 

Latest