വിലക്കയറ്റം: പരിഹാര മാര്‍ഗങ്ങളും വിലങ്ങുതടിയാകുമ്പോള്‍

Posted on: February 28, 2018 7:01 am | Last updated: February 28, 2018 at 7:49 pm

ബജറ്റ് കാലം കഴിഞ്ഞു. അതിശയോക്തി കുത്തിക്കയറ്റി ബജറ്റ് അവതരണം. വിമര്‍ശനങ്ങളുടെ പ്രതിപക്ഷം. പഴുതുകള്‍ തേടി പോക്കറ്റ് വീര്‍പ്പിക്കുന്ന സാമ്പത്തിക വിദഗ്ധര്‍. ഇനി അടുത്ത കൊല്ലം ആവാം എന്ന മട്ടില്‍ മാധ്യമങ്ങളും. വിലക്കയറ്റം സൃഷ്ട്ടിച്ച സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവാതെ ജനങ്ങള്‍ മൗനികളാകുന്ന പതിവ് ചിത്രം ഈ കൊല്ലവും കാണാന്‍ സാധിച്ചു. വിലക്കയറ്റം എന്ത്? എന്തിന്? ആര്‍ക്ക് വേണ്ടി? തുടങ്ങിയ ചോദ്യങ്ങള്‍ അപഗ്രഥനം നടത്തി വിശകലനം ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ഥ പരിഹാരം സാധ്യമാവുകയുള്ളൂ.

വസ്തുക്കളുടെ വില നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകങ്ങളായി വര്‍ത്തിക്കുന്നത് മാര്‍ക്കറ്റിലുള്ള അതിന്റെ സംഭരണവും(ടൗുുഹ്യ) ചോദനവുമാണ്(ഉലാമിറ). ഇവ രണ്ടും തുല്യമായി നില്‍ക്കുന്ന വിലയാണ് സന്തുലിത വിലയായി(ഋൂൗശഹശയൃശൗാ ജൃശരല) കണക്കാക്കപ്പെടുന്നത്. ഇവയില്‍ ചോദനത്തെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ഒട്ടേറെയാണ്. ജനസംഖ്യ, സ്വകാര്യ വരുമാനം, രാജ്യത്തിന്റെ സാമ്പത്തിക വികസനങ്ങള്‍ക്കല്ലാതെ വരുന്ന ചെലവുകള്‍, പണത്തിന്റെ സര്‍ക്കുലേഷന്‍ തുടങ്ങിയ കാരണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇവയെല്ലാം അനിവാര്യവും പ്രകൃതിപരവുമായ മാറ്റങ്ങളാണ്. എന്നാല്‍, വസ്തുക്കളുടെ സംഭരണത്തെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ഉത്പാദന മേഖലയിലെ മികവിനെയും തകര്‍ച്ചയെയും സൂചിപ്പിക്കുന്നു. കാര്‍ഷിക വ്യാവസായിക മേഖലയിലെ അപര്യാപ്തത വസ്തുക്കളുടെ വിതരണത്തെ കാര്യമായി ബാധിക്കുമെന്നത് പരമസത്യമാണ്. കൂടാതെ, ഇറക്കുമതി ചുങ്കത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച താഴ്ചകളും ഉത്പന്നത്തിന്റെ ലഭ്യതയെ ബാധിക്കും. ഇവയെല്ലാം ഒരു സ്വാഭാവികതയായി വിലയിരുത്തുമ്പോള്‍ വിലയില്‍ അസന്തുലിതമായ മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. പിന്നെ പ്രശ്‌നക്കാരന്‍ ആരാണ്? ഈ ചോദ്യമാണ് ഗതിവിഗതികളുടെ സത്തയിലേക്ക് വിരല്‍ ചൂണ്ടുന്നത്. അതിന്റെ ഉത്തരം ഭരണകര്‍ത്താക്കളിലേക്ക് എത്തിച്ചേരുമ്പോള്‍ വിഷയം ഒന്നുകൂടെ വ്യക്തമാകുന്നു. ഈ അടുത്ത് അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ പ്രസ്താവന, ഹാസ്യമായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിലും, അതിലെ വഞ്ചന നാം തിരിച്ചറിയണം. രാജ്യത്ത് ശൗച്യാലയം നിര്‍മിക്കാന്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചേ മതിയാകൂ എന്ന പിടിവാശിയിലായിരുന്നു മന്ത്രി. ഇതൊരു സ്വാഭാവികമായ മാറ്റമല്ല. പ്രകൃതിപരവും അല്ല. ഇത്തരം മാറ്റങ്ങള്‍ മാര്‍ക്കറ്റ് വിലയില്‍ സ്വാധീനം ചെലുത്തുമ്പോള്‍ ചോദനത്തിന്റെ അളവ് സംഭരണത്തേക്കാള്‍ ഏറുന്നു. ഇത് പണപ്പെരുപ്പം ഉണ്ടാകാന്‍ ഹേതുവായി വര്‍ത്തിക്കുകയും ചെയ്യുന്നു. മാര്‍ക്കറ്റില്‍ അസന്തുലിതമായ വിലയായി അത് മാറുന്ന പക്ഷം ജനങ്ങള്‍ ബുദ്ധിമുട്ടിലാവുകയും ചെയ്യുന്നു. ശൗച്യാലയം ഒരു അനിവാര്യതയല്ലെന്ന് ഈ പറഞ്ഞതില്‍ അര്‍ഥമില്ല. അതിന്റെ സ്രോതസ്സ് സാധനങ്ങളുടെ വിലയായി മാറുന്നിടത്താണ് പ്രശ്‌നം. കഴിഞ്ഞ ബജറ്റിലെ ശ്രദ്ധേയമായ മാറ്റമായിരുന്നു ആദായനികുതിയില്‍ പ്രതിഫലിച്ചത്. അതൊരു സ്രോതസ്സാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ നല്ലതെന്ന് ചുരുക്കം. ഇതൊരു ഉദാഹരണം മാത്രമാണ്. ജി എസ് ടി, വ്യവസായം, കയറ്റുമതി ചുങ്കം, തുടങ്ങിയ മാധ്യമങ്ങളെല്ലാം പ്രസ്തുത വികസന പ്രക്രിയക്ക് ഉപയോഗിക്കാന്‍ സാധിക്കുമ്പോള്‍ വിലക്കയറ്റത്തില്‍ അവലംബിക്കുന്നത് സാമ്പത്തിക അപചയമായി കണക്കാക്കുന്ന വായനകളും കുറവല്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡി പറഞ്ഞതായി ഓര്‍ക്കുന്നു ‘സാമൂഹിക വികസനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന സാമ്പത്തിക മുന്നേറ്റങ്ങളൊക്കെയും രാജ്യത്ത് ദാരിദ്ര്യം സൃഷ്ടിച്ചിട്ടുണ്ട്. ഒരു കൂട്ടം ജനങ്ങള്‍ മാത്രം ആസ്വദിക്കുന്ന സാമ്പത്തിക അപചയമാണത്.’ ഇതിനൊരു മാറ്റമുണ്ടാകുമ്പോഴേ വിലക്കയറ്റത്തിന് പരിഹാരമുണ്ടാവുകയുള്ളൂ.

വിലക്കയറ്റം ഒരു രാഷ്ട്രീയ കാര്യമാണ്. പ്രതിപക്ഷത്തിന്റെ അച്ചുതണ്ട്. പാര്‍ലമെന്റിലെ സ്ഥിരം അതിഥി. ഈ അടുത്ത് ബജറ്റ് കേന്ദ്രീകരിച്ചു നടന്ന വിലക്കയറ്റ ചര്‍ച്ചകള്‍ പ്രസ്തുത അജന്‍ഡയുടെ ഭാഗമായിരുന്നു. കേന്ദ്ര ബജറ്റിന് തൊട്ടു മുമ്പ് പെട്രോള്‍ വില കുത്തനെ ഉയര്‍ന്നു. രാജ്യം കണ്ട ഏറ്റവും വലിയ വര്‍ധനവ്. മുംബൈയില്‍ 82. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ കുതിച്ചുചാട്ടമാണ് പ്രസ്തുത വര്‍ധനവിന് ഹേതുവായത്. പരിഹാരമെന്നോണം കഴിഞ്ഞ ബജറ്റില്‍ എക്‌സൈസ് ഡ്യൂട്ടി രണ്ട് ശതമാനം വെട്ടിക്കുറച്ചു. കൂടാതെ, അധിക ചുങ്കമായി(അററശശേീിമഹ) എക്‌സൈസ് ഡ്യൂട്ടിയിലും ആറ് ശതമാനം കുറച്ചു. മൊത്തം എട്ട് ശതമാനം. സാധാരണ ഗതിയില്‍ എക്‌സൈസ് ഡ്യൂട്ടിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ നാല്‍പ്പത് ശതമാനം സംസ്ഥാന സര്‍ക്കാറിനുള്ളതാണ്. അത് നഷ്ടപ്പെടുമെന്ന് ചുരുക്കം. എന്നാല്‍ ഈ മാറ്റം പെട്രോള്‍ വിലയെ കാര്യമായി ബാധിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിന് ബദലായി ഞീമറ മിറ ശിളൃമേെൃൗരൗേൃല രല ൈഎന്ന പേരില്‍ എട്ട് ശതമാനം നികുതി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതായിരുന്നു കാരണം. ഇവയുടെ പൂര്‍ണ ഉപഭോക്താക്കള്‍ കേന്ദ്ര ഭരണകൂടം തന്നെ. പ്രസ്തുത വിഷയത്തിലെ സ്വാര്‍ഥത പറഞ്ഞുവെന്ന് മാത്രം. എന്നാല്‍ ഈ മാറ്റം എന്തിന് വേണ്ടിയെന്ന ചോദ്യം പ്രസക്തമാണ്. വിലക്കയറ്റം മൂലം പാവപ്പെട്ട ജനങ്ങള്‍ ഉത്പന്നങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നു. ഇത് ചോദനത്തിന്റെ അളവ് കൂടാന്‍ പ്രേരകമാകുന്നു. അസന്തുലിതമായ തുകയെന്ന് പരാമര്‍ശിച്ചതിലെ യാഥാര്‍ഥ്യത്തെ നീതികരിക്കുന്ന മാറ്റമായിരുന്നു മുകളില്‍ പ്രതിപാദിച്ചത്.
ഇനി സംസ്ഥാന സര്‍ക്കാറിന്റെ പ്രതികരണത്തെ വിലയിരുത്താം. സര്‍ക്കാറിന് ലഭിച്ചേക്കാവുന്ന വരുമാനം നിഷേധിക്കപ്പെട്ട കാരണത്താല്‍ വിലയില്‍ ഉടനൊരു മാറ്റം സാധ്യമല്ലെന്ന് തോമസ് ഐസക് തുറന്നടിച്ചു. കൂടാതെ കേന്ദ്ര ബജറ്റിനെ തെല്ലൊന്ന് ശകാരിച്ചു. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി. മാറ്റങ്ങളൊന്നും കാണാനാവാതെ നോക്കുകുത്തികളായി ജനങ്ങളും.

വിലക്കയറ്റത്തിന്റെ രീതിശാസ്ത്രം പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. വസ്തുക്കളുടെ വിലയെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ സ്വാഭാവിക പ്രതിഭാസങ്ങളാകുമ്പോള്‍ പ്രശ്‌നങ്ങള്‍ കാണപ്പെടുന്നില്ല. എന്നാല്‍, വികസനം പോലുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി വില വര്‍ധിപ്പിക്കുമ്പോള്‍, അസ്വാഭാവികത അനുഭവപ്പെടുന്നു. അനിവാര്യമല്ലാത്ത ഇത്തരം മാറ്റങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുമ്പോഴേ രാജ്യത്ത് തുല്യ വികസനം സാധ്യമാവുകയുള്ളൂ. പ്രശസ്ത അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പീറ്റര്‍ ഡ്രക്കറിന്റെ വാക്കുകള്‍ ഉദ്ധരിക്കാം. ‘സാമ്പത്തിക വികസനത്തിന്റെ മുഖ്യ ഉപഭോക്താക്കള്‍ ജനങ്ങളാണ്. മൂലധനം വര്‍ധിച്ചതുകൊണ്ടോ ഉത്പാദനം ഏറിയത് കൊണ്ടോ അത് കരസ്ഥമാകുന്നതല്ല.’