ഖത്വറില്‍ അലക്കുശാല തൊഴിലാളികള്‍ക്ക് അരോഗ്യ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിര്‍ത്തി

Posted on: February 27, 2018 10:06 pm | Last updated: February 27, 2018 at 10:11 pm

ദോഹ: രാജ്യത്തെ അലക്കുശാലകളിലെ തൊഴിലാളികളുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പൊതുആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതോടുടര്‍ന്ന് അടുത്തമാസം ഒന്നുമുതല്‍ ആരംഭിക്കാനിരുന്ന അലക്കുശാലകളിലെ ജീവനക്കാരുടെ വാര്‍ഷിക ആരോഗ്യ സര്‍ട്ടിഫിക്കറ്റ് വിതരണം മെഡിക്കല്‍ കമ്മീഷന്‍ നിര്‍ത്തിവെച്ചു. ഖത്വറിലേക്കുള്ള വിസ എടുക്കുന്നതിന് മുമ്പ് സ്വന്തം നാട്ടില് നിന്ന് ആരോഗ്യ പിരശോധന പൂര്‍ത്തീകിച്ച് സര്‍ട്ടിഫിക്കറ്റ് നേചടണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. അലക്കുശാല തൊഴിലാളികള്‍ വഴി സാംക്രമിക രോഗങ്ങള്‍ പടരാനുള്ള സാധ്യതയും ഇതുവഴിയുള്‌ല അപകടകരമായ സാഹചര്യവും മുന്നില്‍ കണ്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, സാമ്പത്തിക വാണിജ്യ മന്ത്രാലയം എന്നിവയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ആരോഗ്യമന്ത്രാലയം നടപടിയിലേക്ക് കടന്നത്.