നോക്കിയയുമായി ചേര്‍ന്ന് 10 ടെലികോം സര്‍ക്കിളുകളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമാക്കുന്നു

Posted on: February 27, 2018 7:23 pm | Last updated: February 27, 2018 at 7:23 pm

ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍ ഇന്ത്യയിലെ 10 ടെലികോം സര്‍ക്കിളുകളില്‍ നോക്കിയയുമായി ചേര്‍ന്ന് 4ജി സേവനം ലഭ്യമാക്കാന്‍ പോകുന്നു രണ്ട് കമ്പനികളും . ഇതിനുള്ള കാരാറില്‍ ഒപ്പുവെച്ചു. നോക്കിയയുമായുള്ള കരാര്‍ ഉറപ്പിച്ചത് അഭിമാനകരമായ മുഹൂര്‍ത്തമാണ്, ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ പറഞ്ഞു.

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരള, തെലങ്കാന എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നത്.

പുതിയ വോള്‍ട്ട് സേവനങ്ങളിലൂടെ ബിഎസ്എന്‍എല്‍ 4ജി വരിക്കാര്‍ക്ക് എച്ച്ഡി ഗുണമേന്മയുളള വോയിസും വേഗതയുളള കണക്ഷനുകളും ലഭ്യമാക്കും. 2017ല്‍ നോക്കിയയും ബിഎസ്എന്‍എല്ലും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 5ജിയുടെ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതില്‍ ഒപ്പുവെച്ചിരുന്നു.