Connect with us

Kerala

നിയമസഭയിലെ കൈയാങ്കളിക്കേസ് പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ കെഎം മാണിയുടെ ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയില്‍ നടന്ന കൈയാങ്കളി കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. വി ശിവന്‍കുട്ടി സര്‍ക്കാറിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും. അന്നത്തെ പ്രതിപക്ഷ നിരയിലുണ്ടായിരുന്ന ആറ് എം.എല്‍.എമാര്‍ക്ക് എതിരെയായിരുന്നു കേസെടുത്തിരുന്നത്. 2015 മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ സ്പീക്കറുടെ ഡയസും ചെയറും വലിച്ചെതിഞ്ഞതുള്‍പ്പെടെ വ്യാപക നാശനഷ്ടമാണ് അന്ന് സഭയില്‍ നടന്നത്.

രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശാനുസരണമാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ഇ പി ജയരാജന്‍, വി ശിവന്‍കുട്ടി, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍, കെ അജിത്ത്, കെ ടി ജലീല്‍ എന്നിവരായിരുന്നു പ്രതികള്‍.

കേസ് അനാവശ്യമാണെന്നും രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിച്ചെന്നും സര്‍ക്കാറിന് നല്‍കിയ കത്തില്‍ ശിവന്‍കുട്ടി ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും പ്രതികള്‍ ജാമ്യമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമവകുപ്പില്‍ നിന്നും കിട്ടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. എന്നാല്‍ കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിട്ടുണ്ട്.

Latest