ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാക്കിസ്ഥാനികളെന്ന് ബിജെപി എംഎല്‍എ

Posted on: February 26, 2018 3:18 pm | Last updated: February 26, 2018 at 5:52 pm

ലക്‌നോ: ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാക്കിസ്ഥാനികളാണെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ. ബെയ്‌രിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേന്ദ്ര നരെയ്ന്‍ സിംഗാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇന്നലെ ബല്ലിയയില്‍ നടന്ന ഒരു പൊതു സമ്മേളനത്തില്‍ വെച്ചാണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്.

ഇതിനും മുമ്പും ഇദ്ദേഹം ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യ 2024ഓടെ ഹിന്ദു രാഷ്ട്രമായി മാറുമെന്നും ഹിന്ദു സംസ്‌കാരവുമായി ഒത്തുപോകുന്നവര്‍ മാത്രമേ ഇന്ത്യയില്‍ തുടരേണ്ടതുള്ളൂ എന്നുമായിരുന്നു ഇയാളുടെ പ്രസ്താവന.