സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്തണം: മോദി

Posted on: February 25, 2018 8:15 pm | Last updated: February 26, 2018 at 12:16 am

ന്യൂഡല്‍ഹി: ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ അറിയിച്ചു. സ്ത്രീകളുടെ പുരോഗതി എന്നതില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന പുരോഗതി എന്ന സ്ഥിതിയിലേക്കാണ് സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനവും പുനരുപയുക്ത മാലിന്യ അവബോധവും വളര്‍ത്തുന്നതില്‍ ഛത്തീസ്ഗഢ് നടപ്പാക്കിയ പദ്ധതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ട്രാഷ് മഹോത്സവം ആഘോഷിച്ച ഛത്തീസ്ഗഢ് നടപടിയെയും അദ്ദേഹം പ്രശംസിച്ചു. മാലിന്യത്തെ ഊര്‍ജമായും ധനമായും മാറ്റാനുള്ള പദ്ധതികള്‍ക്ക് സമൂഹത്തിലെ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തു.ജാഗ്രതയോടെയിരിക്കുകയും നിയമങ്ങള്‍ പാലിക്കുകയും ചെയ്താല്‍ പല അപകടങ്ങളെയും പ്രതിരോധിക്കാനാകുമെന്നും അശ്രദ്ധ കൊണ്ടാണ് ദേശീയദുരന്തങ്ങളുണ്ടാകുന്നതെന്നും മന്‍ കി ബാത്തില്‍ മോദി വ്യക്തമാക്കി.