Connect with us

Kannur

ഷുഹൈബ് വധം: കൊലയാളി സംഘത്തില്‍പെട്ട ഒരാള്‍കൂടി അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്് സെക്രട്ടറി എടയന്നൂരിലെ ഷുഹാബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.

കൊലയാളി സംഘത്തിലുണ്ടായിരുന്ന കണ്ണൂര്‍ തില്ലങ്കേരി സ്വദേശി ജിതിന്‍ ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ഫെബ്രുവരി 12ന് രാത്രി പതിനൊന്നോടെ എടയന്നൂര്‍ തെരൂരിലെ തട്ടുകടയില്‍ നിന്നും ചായ കുടിച്ചുകൊണ്ടിരിക്കെയാണ് കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഷുഹൈബിനെ കൊലപ്പെടുത്തിയത്.