കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സില്‍ 25 ലക്ഷം രൂപ മുതല്‍ നിക്ഷേപത്തിന് അവസരം

Posted on: February 24, 2018 9:29 pm | Last updated: February 24, 2018 at 9:29 pm

കോഴിക്കോട്: പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പായ കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സില്‍ നിക്ഷേപത്തിന് അവസരം. 30 ലക്ഷം രൂപയില്‍ തുടങ്ങുന്ന വിവിധ നിക്ഷേപ പദ്ധതികളാണ് ലാന്‍ഡ്മാര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റുകള്‍ കൊമേഴ്‌സ്യല്‍ മാളുകള്‍, എന്റര്‍ടൈന്‍മെന്റ്, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലാണ് നിക്ഷേപ സാധ്യതയുള്ളത്.

മര്‍കസ് നോളജ് സിറ്റി ഉള്‍പ്പെടെ നിരവധി ബഹുമുഖ പദ്ധതികള്‍ കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്നുണ്ട്. നോളജ് സിറ്റിയില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇവിടെ ലളിതമായ തവണ വ്യവസ്ഥയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കാനുള്ള പാക്കേജും ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹരിതനഗരമാണ് കോഴിക്കോട് കൈതപ്പൊയിലിലെ പ്രവിശാലമായ സ്ഥലത്ത് ലാന്‍ഡ്മാര്‍ക്ക് വില്ലേജ് എന്നപേരില്‍ യാഥാര്‍ഥ്യമാകുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388 35 35 35 എന്ന നമ്പറില്‍ ബന്ധപ്പെടുക.