മജിസ്‌ട്രേറ്റ്തല അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി ബാലന്‍; നാളെ അട്ടപ്പാടി സന്ദര്‍ശിക്കും

Posted on: February 23, 2018 3:09 pm | Last updated: February 24, 2018 at 9:30 am

തൃശൂര്‍: അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി എ കെ ബാലന്‍.

മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് സംഭവം അന്വേഷിക്കും. നാളെ മധുവിന്റെ വീട് സന്ദര്‍ശിക്കും. കുറ്റവാളികള്‍ രക്ഷപ്പെടില്ല. കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കും. പ്രതികളുടെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമായതു കൊണ്ടുതന്നെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.