ശുഐബിന്റെ കുടുംബത്തിന് എസ് വൈ എസ് സഹായധനം നല്‍കി

Posted on: February 23, 2018 9:05 am | Last updated: February 23, 2018 at 10:14 am
SHARE
കൊല്ലപ്പെട്ട സുന്നി പ്രവര്‍ത്തകന്‍ ശുഐബിന്റെ വസതി സുന്നി നേതാക്കള്‍ സന്ദര്‍ശിക്കുന്നു

കണ്ണൂര്‍: കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട സജീവ സുന്നി പ്രവര്‍ത്തകന്‍ എടയന്നൂരിലെ ശുഐബിന്റെ കുടുംബത്തിനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധനസഹായം നല്‍കി.

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് സംസ്ഥാന ഭാരവാഹികളായ എന്‍ അലി അബ്ദുല്ല, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, മജീദ് കക്കാട്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ് പറവൂര്‍, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എന്‍ അബ്ദുല്ലത്വീഫ് സഅദി എന്നിവര്‍ ശുഐബിന്റെ വീട്ടിലെത്തിയാണ് സഹായധനം കൈമാറിയത്. ജില്ലാ ഭാരവാഹികളായ ഹാമിദ് മാസ്റ്റര്‍ ചൊവ്വ, യൂസുഫ് ഹാജി നൂഞ്ഞേരി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, കെ പി മുഹമ്മദ് സഖാഫി ചൊക്ലി, അബ്ദുല്ലക്കുട്ടി മഖ്ദൂമി, കെ ഇബ്‌റാഹീം മാസ്റ്റര്‍, ടി സി റസാഖ് മാണിയൂര്‍, നിസാര്‍ അതിരകം, സോണ്‍ പ്രസിഡന്റ് താജുദ്ദീന്‍, സെക്രട്ടറി സി വി എം ശിഹാബുദ്ദീന്‍ സംബന്ധിച്ചു.

ശുഐബ് വധത്തിലെ മുഴുവന്‍ പ്രതികളേയും ഗൂഢാലോചന നടത്തിയവരേയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കണമെന്നും അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സുന്നി നേതാക്കള്‍ ആവശ്യപ്പെട്ടു. യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ കാലതാമസമുണ്ടാകുന്നപക്ഷം സുന്നി സംഘടനകള്‍ ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here