Connect with us

Ongoing News

മഞ്ഞപ്പടക്ക് ഇന്ന് മരണക്കളി

Published

|

Last Updated

കൊച്ചി; ഐ എസ് എല്ലിലെ കഴിഞ്ഞവര്‍ഷത്തെ റണ്ണേഴ്‌സപ്പുകളായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വിധി ഇന്നറിയാം.
സെമിയില്‍ പ്രവേശിക്കാന്‍ വിജയം അനിവാര്യമായ മത്‌സരത്തില്‍ കരുത്തരായ ചെന്നൈ എഫ് സിയാണ് എതിരാളികള്‍. ഈ സീസണില്‍ ലീഗ് റൗണ്ടിലെ ബ്ലാസ്റ്റേഴ്‌സിന്റെ അവാസനത്തെ ഹോം മത്‌സരമാണ് ഇന്നു നടക്കുക. വൈകീട്ട് എട്ടിനാണ് കിക്കോഫ്.
ഇരു ടീമുകളും സെമി ഉറപ്പിച്ചിട്ടില്ലാത്തതിനാല്‍ ആവേശകരമായ മത്‌സരത്തിനാണ് കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
മത്‌സരം തോല്‍ക്കുകയോ സമനിലയാകുകയോ ചെയ്താല്‍ ബ്ലാസ്റ്റേഴ്‌സിന് പുറത്തേക്കുള്ള വഴി തെളിയും. അതേസമയം ജയിച്ചാലും ജംഷഡ്പൂരിന്റെയും ഗോവയുടെയും മല്‍സര ഫലങ്ങള്‍ക്കൂടി ബ്ലാസ്റ്റേഴ്‌സിന് നിര്‍ണ്ണായകമാണ്.
ഈ ടീമുകള്‍ ഇനിയുള്ള കളികള്‍ തോല്‍ക്കുകയും ബ്ലാസ്റ്റേഴ്സിന് ഇന്നത്തേതുള്‍പ്പെടെ രണ്ട് കളികളും ജയിക്കുകയും വേണം. ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം മാര്‍ച്ച് ഒന്നിന് ബെംഗളൂരു സിറ്റി എഫ് സിക്കെതിരെയാണ് അവരുടെ തട്ടകത്തില്‍ വച്ചാണ്.
നിലവില്‍ ബ്ലാസ്റ്റേഴ്സ് 16 കളികളില്‍ നിന്ന് 24 പോയിന്റുമായി അഞ്ചാമതും ജംഷഡ്പൂര്‍ എഫ് സി 26 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്. ഇനിയുള്ള രണ്ട് കളികളും ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് 30 പോയിന്റാകും.

ജംഷഡ്പൂര്‍ ഇനിയുള്ള കളികളില്‍ ജയിച്ചാല്‍ 32 പോയിന്റുമായി അനായാസം സെമിയിലെത്തും. 15 കളികളില്‍ നിന്ന് 21 പോയിന്റുമായി ഗോവ നിലവില്‍ ആറാമതാണ്.
ഗോവക്ക് ഇനിയും മൂന്ന് മല്‍സരങ്ങളാണ് ബാക്കിയുള്ളത്. 25ന് പൂനെ സിറ്റിയുമായും 28ന് എ ടി കെയുമായും മാര്‍ച്ച് നാലിന് ജംഷഡ്പൂരിനെതിരെയുമാണ് ഗോവയുടെ മല്‍സരങ്ങള്‍.
16 കളികളില്‍ നിന്ന് 34 പോയിന്റുമായി ബെംഗളൂരു എഫ് സി മാത്രമാണ് സെമിഫൈനല്‍ ഉറപ്പിച്ചത്.
29 പോയിന്റുള്ള പൂനെ സിറ്റിക്ക് 29 പോയന്റും ചെന്നൈക്ക് 28 പോയിന്റുമാണുള്ളത്. ഇന്ന് കേരളബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാല്‍ ചെന്നൈക്കും സെമി ഉറപ്പിക്കാം.
അവസാന മല്‍സരത്തല്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നത്. പ്ലേ മേക്കറുടെ റോളില്‍ പുള്‍ഗ ഇറങ്ങുന്നതോടെ മധ്യനിരയുടെ കരുത്തുകൂടും. എന്നാല്‍
ഇയാന്‍ ഹ്യം പരിക്കേറ്റ് പിന്‍വാങ്ങിയത് ടീമിന് തിരിച്ചടിയാകും.

ബെര്‍ബറ്റോവ് ഐസ്ലന്‍ഡ് താരം ഗുഡ്ജോണ്‍ ബ്ലാഡ്വിന്‍സണ്‍ എന്നിവര്‍ ആരെ ആദ്യ ഇലവനില്‍ ഇറക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.
അതേസമയം അവസാന മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ 1-1ന് സമനില പാലിച്ചാണ് ചെന്നൈയുടെ വരവ്.
ഇന്ത്യന്‍ സ്ട്രൈക്കര്‍ ജെജെ വിദേശ താരങ്ങളായ റാഫേല്‍ അഗസ്റ്റൂസോ, മെയില്‍സണ്‍ ആല്‍വസ്,ഹെന്റിക് സെറേനോ, ഇനിഗോ കാള്‍ഡണ്‍, ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ് എന്നിവരടങ്ങിയ ചെന്നൈ ശക്തരാണ്. എവേ മല്‍സരത്തില്‍ കേരളം ചെന്നൈയെ സമനിലയില്‍ തളച്ചിരുന്നു.

 

sijukm707@gmail.com