Connect with us

National

വായ്പ്പാ തട്ടിപ്പ് കേസ്: കോത്താരിയുടെയും മകന്റെയും അറസ്റ്റ് രേഖപ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: വായ്പ്പാ തട്ടിപ്പ് കേസില്‍ വിക്രം കോത്താരിയുടെയും മകന്റെയും അറസ്റ്റ് സിബിഐ രേഖപ്പെടുത്തി. 3695 കോടിയുടെ വായ്പ്പാ തട്ടിപ്പുകേസിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

ബാങ്ക് ഓഫ് ബറോഡയും യൂണിയന്‍ ബാങ്കും ഉള്‍പ്പടെ ഏഴു ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 2919 കോടി രൂപയാണ് അനധികൃത ഇടപാടിലൂടെ വിക്രം കോത്താരി സ്വന്തമാക്കിയത്. സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമത്വം ആരോപിച്ച് ബാങ്ക് ഓഫ് ബറോഡയാണ് കോത്താരിക്കെതിരെ സിബിഐക്ക് പരാതി നല്‍കിയത്.

കുടുംബസമേതം രാജ്യം വിടാനൊരുങ്ങിയെന്ന അഭ്യൂഹങ്ങള്‍ക്കിടെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായി കഴിഞ്ഞ ദിവസം കോത്താരിയുടെ വസതിയിലും ഓഫീസിലും പരിശോധന നടത്തിയിരുന്നു.

 

Latest