ഷുഹൈബ് വധം: പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

Posted on: February 22, 2018 8:22 pm | Last updated: February 23, 2018 at 9:15 am

തൃശൂര്‍: ഷുഹൈബ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവരെ സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുമ്പോഴായിരുന്നു കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.