Connect with us

Gulf

ചെങ്ങന്നൂരില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം 28ന്

Published

|

Last Updated

ബി ജെ പി യു എ ഇ എന്‍ ആര്‍ ഐ സെല്‍ നേതാക്കള്‍ മന്ത്രി വി കെ സിംഗുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ദുബൈ: വിദേശകാര്യ സഹ മന്ത്രി ജനറല്‍ വി കെ സിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ചെങ്ങന്നൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങാനുള്ള അനുമതി ലഭിച്ചതായി ബി ജെ പി യു എ ഇ എന്‍ ആര്‍ ഐ സെല്‍ ഭാരവാഹികള്‍. കഴിഞ്ഞ പ്രവാസി ഭാരതീയ ദിവസിലും മറ്റു കൂടിക്കാഴ്ചയിലും പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചും സംസ്ഥാനത്തു കൂടുതല്‍ സേവാ കേന്ദ്രങ്ങളുടെ ആവശ്യകതയെ കുറിച്ചുമുള്ള നിവേദനങ്ങള്‍ നല്‍കിയിരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഈ മാസം 28ന് ചെങ്ങന്നൂരിലെ കേന്ദ്രം വി കെ സിംഗ് ഉദ്ഘാടനം ചെയ്യും. അടുത്ത മാസത്തോടെ പാലക്കാടും പുതിയ സേവനകേന്ദ്രം ആരംഭിക്കുന്നുണ്ട്. ഈ വര്‍ഷാവസാനത്തോടെ കേരളത്തില്‍ വടക്കന്‍ ജില്ലകളിലും സേവാകേന്ദ്രങ്ങള്‍ ആരംഭിക്കുന്നുണ്ട്. ബി ജെ പി എന്‍ ആര്‍ ഐ സെല്‍ നേതാക്കളായ ഹരികുമാര്‍, ചന്ദ്രപ്രകാശ്, സജീവ് പുരുഷോത്തമന്‍ എന്നിവരുടെ സംഘമാണ് ജനറല്‍ വി കെ സിംഗിന് നിവേദനം നല്‍കിയത്. 28ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വി കെ സിംഗിന് പുറമെ എം പി കൊടിക്കുന്നില്‍ സുരേഷ്, കുമ്മനം രാജശേഖരന്‍, എന്‍ ആര്‍ ഐ സെല്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Latest