Connect with us

Kasargod

പുലിയന്നൂര്‍ കൊലപാതകം: രണ്ട് പ്രതികളെ പിടികൂടി

Published

|

Last Updated

കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുടുക്കിയത് ഇതില്‍ ഒരാളുടെ അച്ഛന്റെ ഇടപെടലിനെ തുടര്‍ന്ന്. റിട്ട. പ്രഥാനാധ്യാപിക പി വി ജാനകിയുടെ കൊലപാതകത്തില്‍ ബുധനാഴ്ചയാണ് പോലീസ് വിശാഖ്, റിനീഷ് എന്നിവരെ പിടികൂടുന്നത്. ഇവരുടെ കൂടെയുള്ള ഒരാള്‍ വിദേശത്തേക്ക് കടന്നിരുന്നു. സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് പ്രതികള്‍ അപ്രതീക്ഷിതമായി പിടിയിലാകുന്നത്.വിശാഖിന്റെ പോക്കറ്റില്‍ കണ്ട സ്വര്‍ണം പണയം വെച്ച രസീതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.

 

ഏകദേശം ഒരു ലക്ഷത്തോളം രൂപക്ക് സ്വര്‍ണം വെച്ച രസീത് കണ്ട വിശാഖിന്റെ അച്ഛന്‍ ചീമേനി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് അധ്യാപികയുടെ കൊലപാതകത്തിലെ ചുരുളുകള്‍ അഴിയുന്നത്.2017 ഡിസംബര്‍ 13ന് രാത്രിയാണ് പുലിയന്നൂരിലെ വസതിയില്‍ വെച്ച് പി വി ജാനകി കഴുത്തറുത്ത് കൊല്ലപ്പെടുന്നത്. ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ ആക്രമിച്ച് ബോധം കെടുത്തിയ ശേഷമായിരുന്നു പ്രതികള്‍ അധ്യാപികയെ കൊന്നത്. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷം പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികിട്ടിയിരുന്നില്ല.

 

---- facebook comment plugin here -----

Latest