Connect with us

National

ചീഫ് സെക്രട്ടറിയെ മര്‍ദിച്ച എഎപി. എംഎല്‍എ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്ത എഎപി. എംഎല്‍എ പ്രകാശ് ജാര്‍വലിനെ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദനമേറ്റെനാരോപിച്ച് അന്‍ഷു പ്രകാശ് ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിയില്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിനിടെയാണ് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റത്.

ചീഫ് സെക്രട്ടറിയുടെ പരാതിയില്‍ എ എ പിയുടെ ഒഖ്‌ല എം എല്‍ എ അമാനത്തുല്ല ഖാന്‍ അടക്കം 11 എം എല്‍ എമാര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു. സംഭവത്തെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ശക്തമായി അപലപിച്ചു. ബി ജെ പിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി അസംബന്ധ ആരോപണം ഉന്നയിക്കുകയാണെന്നാണ് എ എ പിയുടെ വിശദീകരണം. ആധാര്‍ പ്രശ്‌നം കാരണം ജനങ്ങള്‍ക്ക് റേഷന്‍ ലഭിക്കാത്തത് ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം.

മുഖ്യമന്ത്രിയോടും എം എല്‍ എമാരോടും തനിക്ക് ഉത്തരം പറയേണ്ട കടമയില്ലെന്നും ലെഫ്.ഗവര്‍ണറോട് മാത്രമാണ് ഉത്തരം പറയേണ്ടത് എന്നുമുള്ള കര്‍ക്കശ നിലപാട് സ്വീകരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. ചില എം എല്‍ എമാര്‍ക്കെതിരെ മോശം ഭാഷ ഉപയോഗിച്ചെന്നും മറുപടി പറയാതെ സ്ഥലം വിട്ടെന്നും എ എ പിയുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, എ എ പി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചയെന്നും പരസ്യ നിരക്ക് സംബന്ധിച്ച് എതിരഭിപ്രായമുണ്ടായെന്നും യോഗത്തില്‍ സംബന്ധിച്ച ഉദ്യോഗസ്ഥര്‍ പറയുന്നു.

Latest