അവിഹിത ബന്ധം: ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ചു

Posted on: February 21, 2018 10:29 am | Last updated: February 21, 2018 at 10:29 am

ചണ്ഡീഗഢ്: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ടോയ്‌ലറ്റില്‍ ഒഴുക്കി. പഞ്ചാബിലെ ജോഗീന്ദര്‍ നഗറിലാണ് സംഭവം. ആസാദ് സിംഗ് എന്നയാളെയാണ് ഭാര്യ സുഖ്വന്ത് കൗര്‍ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ രാത്രി ജോഗീന്ദര്‍ ഉറങ്ങി കിടക്കുമ്പോഴാണ് ഭാര്യ ആക്രമിച്ചത്. ഇരുമ്പ് കമ്പി കൊണ്ട് തലക്കടിച്ച് ബോധം കെടുത്തിയ ശേഷം ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച ഇവര്‍ ടോയ്‌ലറ്റിലിടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ ആരോഗ്യനില മോശമാണെന്ന് ജലന്ദര്‍ പോലീസ് കമ്മിഷണര്‍ സതീന്ദര്‍ കുമാര്‍ വ്യക്തമാക്കി.

ആനന്ദ് സിംഗിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സുഖ്വന്ത് കൗറിനെതിരെ പോലീസ് കേസെടുത്തു.