Connect with us

Ongoing News

മെസി ഗോളില്‍ ബാഴ്‌സക്ക് രക്ഷ; സൂപ്പര്‍ പോരാട്ടം സമനിലയില്‍

Published

|

Last Updated

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യ പാദ പ്രീ ക്വാര്‍ട്ടറിലെ ചെല്‍സി-ബാഴ്‌സ സൂപ്പര്‍ പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 62ാം മിനുട്ടില്‍ ബാഴ്‌സയെ ഞെട്ടിച്ച് ചെല്‍സിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. വില്ലെയ്‌നാണ് ലക്ഷ്യം കണ്ടത്. 75ാം മിനുട്ടില്‍ സൂപ്പര്‍ താരം ലയണല്‍ മെസി സമനില ഗോള്‍ സ്വന്തമാക്കി.

ചെല്‍സിക്കെതിരെ ആദ്യമായാണ് മെസി ഗോള്‍ നേടുന്നത്. ചെല്‍സിക്കെതിരെ എട്ട് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടും ഗോള്‍ നേടാന്‍ മെസിക്ക് കഴിഞ്ഞിരുന്നില്ല. മാര്‍ച്ച് 14ന് ബാഴ്‌സയുടെ തട്ടകമായ നൗകൗമ്പിലാണ് രണ്ടാം പാദ മത്സരം.

---- facebook comment plugin here -----

Latest