മുടങ്ങിക്കിടന്ന പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചപ്പോഴും ഉദ്ഘാടനം സംഘടിപ്പിച്ചത് അപഹാസ്യമെന്ന് ചെന്നിത്തല

Posted on: February 20, 2018 3:20 pm | Last updated: February 20, 2018 at 3:20 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മുടങ്ങിക്കിടന്ന പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചതിനും ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത് അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പെന്‍ഷന്‍ വിതരണം മുടങ്ങിയതിന് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദി. അഞ്ചു മാസത്തോളം പാവപ്പെട്ട പെന്‍ഷകാരെ പ്രയാസത്തിലാക്കി. പലരും ആത്മഹത്യ ചെയ്തു. നിരവധി പേരാണ് ഒരു നേരത്തെ മരുന്നിന് പോലും പണമില്ലാതെ നരകയാതന അനുഭവിച്ചത്. ഒടുവില്‍ പെന്‍ഷന്‍കാര്‍ക്ക് അനിശ്ചിതകാല സത്യാഗ്രഹം ഇരിക്കേണ്ടില വന്നു. അങ്ങനെ ഗത്യന്തരമില്ലാതെയാണ് സര്‍ക്കാരിന് പെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കേണ്ടി വന്നതെന്നും ചെന്നിത്തല പറഞ്ഞു.