Connect with us

National

കിട്ടാക്കടം പഞ്ചാബ് നാഷണല്‍ ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്ന് നീരവ് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ കടുത്ത ആരോപണവുമായി മീരവ് മോദി. കിട്ടാക്കടം പഞ്ചാബ് നാഷണല്‍ ബാങ്ക്  പെരുപ്പിച്ച് കാട്ടിയെന്ന് നീരവ് മോദി ആരോപിച്ചു.

തിരിച്ചടയ്ക്കാനുള്ളത് 5000 കോടിയില്‍ താഴെ മാത്രമെന്നും ബാങ്കിന് നീരവ് മോദി അയച്ച കത്തില്‍ പറയുന്നു. അനാവശ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പണം തിരിച്ചടയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നും നീരവ് കൂട്ടിച്ചേര്‍ത്തു.

തട്ടിപ്പ് നടത്തി ന്യൂയോര്‍ക്കിലേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തു. മോദിയെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചു. എട്ട് ഉദ്യോഗസ്ഥരെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തു. ഇതിനിടെ കഴിഞ്ഞ അഞ്ചു കൊല്ലത്തില്‍ 60.000 കോടി രൂപയുടെ വായ്പ തട്ടിപ്പുണ്ടായെന്ന ആര്‍ബിഐയുടെ കണക്കും പുറത്തുവന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest