Malappuram
ഇംഗ്ലീഷ് മീഡിയം മദ്രസ പൊതുപരീക്ഷയില്‍ മഅ്ദിന്‍ പബ്ലിക് സ്‌കൂളിന് മികച്ച വിജയം

മലപ്പുറം: ഇസ്ലാമിക് എജുക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നടത്തിയ പത്താം തരം ഇംഗ്ലീഷ് മീഡിയം മദ്രസാ പൊതുപരീക്ഷയില്‍ മഅ്ദിന്‍ പബ്ലിക് സ്‌കൂളിന് മികച്ച വിജയം. പത്താം തവണയും നൂറ് മേനി നേടിയ സ്‌കൂളില്‍ 42 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
206 വിദ്യാര്‍ത്ഥികളാണ് മഅ്ദിന്‍ പബ്ലിക് സ്‌കൂളില്‍ ഈ വര്‍ഷം പൊതു പരീക്ഷ എഴുതിയത്. 59 വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡിന് മുകളിലും 62 വിദ്യാര്‍ത്ഥികള്‍ ബി പ്ലസും കരസ്ഥമാക്കി. വിജയികളെ മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ സൈതലവിക്കോയ മാസ്റ്റര്‍, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, ഇസ്‌ലാമിക് വിഭാഗം മേധാവി അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട്, സ്‌കൂള്‍ മാനേജര്‍ അബ്ദുര്‍റഹ്മാന്‍ ചെമ്മങ്കടവ് എന്നിവര്‍ സംസാരിച്ചു.