മുഖ്യമന്ത്രി പ്രതികരിക്കാന്‍ ആറ് ദിവസമെടുത്തെങ്കില്‍ കേസന്വേഷണം എന്താകും? : ചെന്നിത്തല

Posted on: February 19, 2018 1:07 pm | Last updated: February 19, 2018 at 3:26 pm

കണ്ണൂര്‍: ശുഐബ് വധത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ ആറ് ദിവസമെടുത്തെങ്കില്‍ കേസന്വേഷണം എന്താകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.

സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നത്. പ്രതികള്‍ കീഴടങ്ങിയത് പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ്. അറസ്റ്റിലായത് ഡമ്മി പ്രതികളാണ്. ടിപി ചന്ദ്രശേഖരനെ കൊന്ന അതേ രീതിയിലാണ് ശുഐബിനെയും കൊലപ്പെടുത്തിയത്. പരോളിനിറങ്ങിയ പ്രതികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം മുഖ്യമന്ത്രി തള്ളിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.