കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം

Posted on: February 19, 2018 8:59 am | Last updated: February 19, 2018 at 10:16 am

കണ്ണൂര്‍: കൂത്തുപറമ്പ് മാനന്തേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. കാലിന് പരുക്കേറ്റ ഷാജനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാല്‍ വിതരണത്തിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.