International
ഇറാനെ രൂക്ഷമായി വിമര്‍ശിച്ച് നെതന്യാഹു

മ്യൂനിക്: ജര്‍മനിയിലെ മ്യൂനികില്‍ നടന്ന അന്താരാഷ്ട്ര സുരക്ഷാ സമ്മേളനത്തില്‍ ഇറാനെതിരെ രൂക്ഷ വിമര്‍ശവുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്‌റാഈലില്‍ കടന്നാക്രമണം നടത്തിയെന്നാരോപിച്ച് സൈന്യം തകര്‍ത്ത ഡ്രോണ്‍ വിമാനത്തിന്റെ ചെറിയൊരു ഭാഗം ഉയര്‍ത്തിയാണ് നെതന്യാഹു മ്യൂനിക് സമ്മേളനത്തിനെത്തിയത്. തീവ്രവാദത്തെ വളര്‍ത്താന്‍ ഇറാന്‍ ഭരണകൂടത്തെ അനുവദിക്കരുതെന്നും ലോകത്തിന് തന്നെ വലിയ ഭീഷണിയാണ് ഇറാനെന്നും നെതന്യാഹു കുറ്റപ്പെടുത്തി. അതേസമയം, നെതന്യാഹുവിന്റെ പ്രസംഗം കോമാളിത്തരമാണെന്നും ഇതിന് മറുപടിയില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
നാസി ജര്‍മനിയുമായി 1938ലുണ്ടാക്കിയ മ്യൂനിക് കരാറുമായി നെതന്യാഹു 2015ലെ ഇറാന്‍ ആണവ കരാറിനെ താരതമ്യം ചെയ്തു.
സിറിയയില്‍ ഇസ്‌റാഈല്‍ കടന്നാക്രമണം നടത്തുന്നതിനിടെയാണ് നെതന്യാഹുവിന്റെ ആരോപണം എന്നത് ശ്രദ്ധേയമാണ്.