സമ്മേളനത്തിന് നേരെയുള്ള സിപിഎം ആക്രമണം; നാളെ കെഎസ്‌യു പഠിപ്പ് മുടക്കും

Posted on: February 18, 2018 3:50 pm | Last updated: February 18, 2018 at 6:50 pm

തിരുവനന്തപുരം: ആലപ്പുഴയിലെ കെഎസ്‌യു സംസ്ഥാന സമ്മേളനത്തിന് നേരെയുണ്ടായ സിപിഎം അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കാന്‍ കെഎസ്‌യു ആഹ്വാനം ചെയ്തു. ആലപ്പുഴയില്‍ ശനിയാഴ്ച നടന്ന സമരകാഹളത്തിനിടെയാണ് സിപിഎം- കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

ശനിയാഴ്ചത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘം ചേര്‍ന്നു കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കേസുകള്‍