ശുഐബ് വധം സിബിഐ അന്വേഷിക്കണമെന്ന് പിതാവ്; പോലീസ് അന്വേഷണം തൃപ്തികരമല്ല

Posted on: February 17, 2018 2:04 pm | Last updated: February 17, 2018 at 7:53 pm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവും സുന്നി പ്രവര്‍ത്തകനുമായ എടയന്നൂരിലെ ശുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടു.

പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. കൊലപാതകം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. അതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 12 ന് രാത്രിയോടെയാണ് ശുഹൈബിനെ ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞതിന് ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.