Connect with us

Kannur

ശുഐബ് വധം: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാറിനോട്‌ വിശദീകരണം തേടി

Published

|

Last Updated

ന്യൂഡല്‍ഹി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും സുന്നി പ്രവര്‍ത്തകനുമായി ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിലും കോഴിക്കോട് കോടഞ്ചേരിയില്‍ ഗര്‍ഭിണിയായ ജ്യോസ്ന സിബി ആക്രമിക്കപ്പെട്ട സംഭവത്തിലും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടി.
രണ്ട് കേസിലും സംസ്ഥാന സര്‍ക്കാറും പോലീസും അടിയന്തരമായി വിശദീകരണം നല്‍കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു.

രണ്ട് വിഷയത്തിലും സംസ്ഥാന സര്‍ക്കാറും പോലീസും ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡി ജി പി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി, കണ്ണൂര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍, എസ്പിമാര്‍ എന്നിവര്‍ക്ക് ന്യൂനപക്ഷ കമ്മീഷന്റെ കത്തയച്ചു.
കണ്ണൂരില്‍ ശുഹൈബ് കൊല ചെയ്യപ്പെട്ടത് അതിക്രൂരമായാണെന്നും അതിനാലാണ് അടിയന്തരമായി ഇടപെടാന്‍ തീരുമാനിച്ചതെന്നും ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ പറഞ്ഞു.
കോടഞ്ചേരിയില്‍ നാലരമാസം ഗര്‍ഭിണിയായിരുന്ന ജ്യോസ്നക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ഗര്‍ഭസ്ഥശിശു മരിക്കുകയും ചെയ്തിരുന്നു. രണ്ട് കേസിലും സി പി എം പ്രവര്‍ത്തരാണ് ആരോപണ വിധേയരായിട്ടുള്ളത്.