Connect with us

National

ബേങ്കിലിട്ടാല്‍ നീരവ് കൊണ്ടു പോകും, വീട്ടില്‍ വെച്ചാല്‍ മോദിയും; രൂക്ഷ വിമര്‍ശവുമായി ഹര്‍ദിക്

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബേങ്കില്‍ നിന്ന് 11,515 കോടി തട്ടിയെടുത്ത് നീരവ് മോദി രാജ്യം വിട്ട വിഷയത്തില്‍ പ്രതികരണവുമായി പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. പണം എങ്ങോട്ട് കൊണ്ടുപോകണമെന്ന് അറിയാത്ത അവസ്ഥയിലാണ് രാജ്യത്തെ ജനങ്ങളെന്ന് ഹര്‍ദിക് പറഞ്ഞു.
ബേങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം. വീട്ടില്‍ പണം വെച്ചാല്‍ നരേന്ദ്ര മോദിയെ പേടിക്കണം. സാധാരണക്കാര്‍ ചോദിക്കുന്നത് ഇതാണ്: എങ്ങോട്ട് പോകും?- ഹര്‍ദിക് ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയും നീരവ് മോദിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് വിഷയത്തില്‍ നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച് കൊണ്ട് ഹാര്‍ദിക് രംഗത്തെത്തിയത്.
പി എന്‍ ബിയില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പുറത്തുവിട്ടിരുന്നു.

നീരവ് മോദിയുടെ തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് 2016 ജൂലൈയില്‍ അറിയാമായിരുന്നെന്ന് ഈ വിഷയം പുറത്തുവിട്ട എസ് വി ഹരി പ്രസാദ് തന്നോടു പറഞ്ഞതായി ഇന്ത്യാ ടുഡേ മാനേജിംഗ് എഡിറ്റര്‍ രാഹുല്‍ കന്‍വാലും വെളിപ്പെടുത്തിയിരുന്നു.

 

---- facebook comment plugin here -----

Latest