Connect with us

Kerala

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം പൂര്‍ണ്ണം

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ കൊണ്ടുവന്ന നിരക്കുവര്‍ധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് പൂര്‍ണ്ണം. രാവിലെ മുതല്‍ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. പണിമുടക്കിനെത്തുടര്‍ന്നുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ കെ എസ് ആര്‍ ടി സി നടത്തിയെങ്കിലും യാത്രാക്ലേശം പരിഹരിക്കാനായില്ല.

മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്. സ്വകാര്യ ബസ് റൂട്ടുകള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കെ എസ് ആര്‍ ടി സിക്കു നിര്‍ദേശം നല്‍കിയിരുന്നു.

യാത്രാനിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ സൗജന്യം നല്‍കില്ലെന്നാണു സ്വകാര്യ ബസുടമകളുടെ തീരുമാനം. 19 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ നിരക്കുകള്‍ അംഗീകരിക്കാനാവില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്.

 

Latest