Connect with us

National

സ്ഥാനാര്‍ഥികള്‍ ആശ്രിതരുടെ സ്വത്തും വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ഥികള്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ ജീവിതപങ്കാളിയുടെയും ആശ്രിതരുടെയും കൂടി സ്വത്ത് വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

സ്വത്തുക്കളുടെ ഉറവിടവും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന “ലോക് പ്രഹരി” എന്ന എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. 1951 ലെ ജനപ്രാതിനിധ്യ നിയമം സ്ഥാനാര്‍ഥികളുടെ സ്വത്ത്് വെളിപ്പെടുത്തണമെന്ന് വ്യക്തമാക്കുന്നെങ്കിലും അതിന്റെ സ്രോതസ്സ് കാട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും സ്ഥാനാര്‍ഥികളും കുടുംബങ്ങളും സ്വത്ത് വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കണമെന്നും ഹര്‍ജിയില്‍ “ലോക് പ്രഹരി” ആവശ്യപ്പെട്ടിരുന്നു.