ഷവോമിയുടെ റെഡ്മി നോട്ട് 5 വിപണിയിലെത്തും

Posted on: February 15, 2018 10:37 pm | Last updated: February 15, 2018 at 10:37 pm

ദുബൈ: ഷവോമിയുടെ പുതിയ ഫോണ്‍ വിപണിയിലെത്തി. ഷവോമിയുടെ റെഡ്മി നോട്ട് 5 ആഗോളതലത്തില്‍ ഫെബ്രുവരി 14ന് പുറത്തിറക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രണയ ദിനം കണക്കിലെടുത്താണിത്.

ഫെബ്രുവരി 14ന് ഫോണ്‍ ലഭ്യമാകുമെന്ന് പ്രമുഖ ഇ- കൊമേഴ്‌സ സൈറ്റായ ഫ്‌ലിപ് കാര്‍ട്ടും വ്യക്തമാക്കിയിരുന്നു. ബെസ് ലെസ് ഡിസ്‌പ്ലേയുള്ള ഷവോമിയുടെ ആദ്യത്തെ ഫോണാണ് റെഡ്മി നോട്ട് 5 എന്നാണ് സൂചന. നിരവധി പ്രത്യേകതകളാണ് ഫോണിനുള്ളത്. 5.7 ഇഞ്ച് എച്ച് ഡി ഡിസ്‌പേ, ക്വാല്‍ കോം സ്‌നാപ് ഡ്രാഗണ്‍ 650 പ്രൊസസര്‍ എന്നിവയും 2 ജിബി, 3 ജിബി റാമുകളുള്ള വേരിയന്റുകളുമാണ് റെഡ്മി നോട്ട് 5ന്.