Connect with us

Gulf

ഒമാനില്‍ തടവില്‍ കഴിഞ്ഞിരുന്ന അഞ്ച് മലയാളികള്‍ക്ക് മോചനം

Published

|

Last Updated

ഒമാന്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന അഞ്ച് മലയാളികള്‍ക്ക് മോചനം. കൊലപാതക കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിരുന്നവര്‍ക്കാണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പ് സര്‍ക്കാര്‍ മോചനം നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടല്‍ മോചനത്തിന് വഴിയൊരുക്കി.

അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശി സന്തോഷ് കുമാര്‍, തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷാജഹാന്‍, കോതമംഗലം പൈനമറ്റം സ്വദേശി നവാസ്, കൊല്ലം സ്വദേശി മനാഫ്, തിരുവനന്തപുരം സ്വദേശി ഭാരതന്‍ പിള്ള എന്നിവരാണ് മോചിപ്പിക്കപ്പെട്ടത്. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലേക്കയക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ തയ്യില്‍ ഹബീബ് അറിയിച്ചു.

ഷാജഹാന്റെ മകന്‍ ഷമീറും സന്തോഷ് കുമാറിന്റൈ സഹോദരന്‍ മഹേശനും കഴിഞ്ഞ ഡിസംബറില്‍ ഒമാനിലെ ജയിലില്‍ രണ്ടുപേരെയും സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു.