കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: മാണി

Posted on: February 15, 2018 3:14 pm | Last updated: February 15, 2018 at 8:04 pm

കോട്ടയം: തനിക്കും പാര്‍ട്ടിക്കും കാനം രാജേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. 50 വര്‍ഷമായി പൊതുരംഗത്തുള്ള തന്റെ വിശ്വാസ്യത ചോദ്യംചെയ്യാനാകില്ല. 13 തിരഞ്ഞെടുപ്പുകളില്‍ ജയിച്ച ആളാണ് താനെന്നും കാനത്തിന് പറയാന്‍ ഇല്ലെന്നും മാണി പറഞ്ഞു.

കെഎം മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തിനെതിരെ സിപിഐ ഇന്നലെ തുറന്ന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നായിരുന്നു കാനത്തിന്റെ വാക്കുകള്‍. സിപിഐയുടെ നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും കേരള കോണ്‍ഗ്രസിനെതിരെ കൂടി മത്സരിച്ചാണ് സിപിഐ വിജയിച്ചതെന്നും കാനം ഇന്നലെ വ്യക്തമാക്കിയിരുന്നു.