നോളജ് സിറ്റിയില്‍ മര്‍ക്കസ് ഫാമിലി മീറ്റ്; മനംനിറച്ച് ക്ലബ് ഹൗസ്

Posted on: February 14, 2018 7:57 pm | Last updated: February 14, 2018 at 7:57 pm

കോഴിക്കോട്: അറിവിന്റെ ഉദ്യാനമായ മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച മര്‍കസ് ഫാമിലി മീറ്റ് ശ്രദ്ധേയമായി. അന്തര്‍ദേശീയ നിലവാരത്തില്‍ നോളജ് സിറ്റിയില്‍ പണികഴിപ്പിച്ച ലാന്റ്മാര്‍ക്ക് ക്ലബ് ഹൗസിലാണ് മീറ്റ് സംഘടിപ്പിച്ചത്. ഖവാലി ആലാപനങ്ങളുടെ പശ്ചാത്തലത്തില്‍ ക്ലബ ഹൗസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ പങ്കെടുത്തു. സംഗമത്തിന് വിവിധ സെഷനുകളിലായി കാന്തപുരം എ പി അബൂബക്കര്‍ മു്‌സലിയാര്‍, സയ്യിദ് മുല്ലക്കോയ തങ്ങള്‍ കൊളശ്ശേരി, എം എ.എച്ച് അസ്ഹരി, ലാന്‍ഡ് മാര്‍ക്ക് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വന്‍കിട പരിപാടികള്‍ക്ക് ആതിഥ്യമരുളാന്‍ സജ്ജമായ രീതിയിലാണ് ലാന്‍ഡ്മാര്‍ക്ക് വില്ലേജില്‍ ക്ലബ് ഹൗസ് പണികഴിപ്പിച്ചത്. വെറും നൂറ് ദിനങ്ങള്‍ കൊണ്ട് പണിപൂര്‍ത്തീകരിച്ച കെട്ടിടം കഴിഞ്ഞ വര്‍ഷം അവസാനമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നാടിന് സമര്‍പ്പിച്ചത്. പൂര്‍ണമായും പ്രകൃതി സൗഹൃദ നിര്‍മാണ രീതികള്‍ അവലംബിച്ചിട്ടുള്ള ക്ലബ് ഹൗസില്‍ വിശാലമായ സ്വിമ്മിങ് പൂള്‍, ഓഡിറ്റോറിയം, കിഡ്‌സ് പ്ലേ ഏരിയ, ഡേ കെയര്‍ സെന്റര്‍, കോഫി & സ്നാക്സ് ഏരിയ, പ്രസന്റേഷന്‍ ഹാള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ബാഡ്മിന്റണ്‍ കോര്‍ട്ട്, മിനി ഫൂട് ബോള്‍ ഗ്രൗണ്ട് എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്.