ശുഐബിന് വധഭീഷണി ഉണ്ടായിരുന്നതായി പിതാവ്; കേസ് അന്വേഷണത്തില്‍ തൃപ്തിയില്ല

Posted on: February 14, 2018 3:13 pm | Last updated: February 14, 2018 at 7:59 pm
SHARE

തിരുവനന്തപുരം: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ ശുഐബിന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പിതാവ്. ജയിലില്‍ വെച്ച് സിപിഎം തടവുകാര്‍ ശുഐബിനെ ആക്രമിച്ചിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മകനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും ശുഐബിന്റെ പിതാവ് മുഹമ്മദ് സ്വകാര്യ ചാനലിനോട് പറഞ്ഞു.

ശുഹൈബിനോട് സിപിഎമ്മിന് രാഷ്ട്രീയ ശത്രുതയുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഐബ് എടയന്നൂര്‍ സ്‌കൂളിലെ പ്രശ്‌നത്തില്‍ കെഎസ്‌യുവിനുവേണ്ടി ഇടപെട്ടതാണ് ശത്രുതക്ക് കാരണം. പിന്നീട് സിഐടിയുക്കാരെ ആക്രമിച്ചെന്നു പറഞ്ഞ് കള്ളക്കേസില്‍ കുടുക്കി. പലതവണ വധഭീഷണിയുണ്ടായി. ജയിലില്‍വെച്ചും കൊല്ലാന്‍ ശ്രമമുണ്ടായിരുന്നെന്നും മുഹമ്മദ് പറഞ്ഞു.

സംഭവം നടന്ന് ഇതുവരെയായിട്ടും പോലീസ് അന്വേഷണത്തിനു വരികയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ശുഐബ് (30) തിങ്കളാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here