Connect with us

Kerala

രക്തത്തിലെ തത്സമയ ഗ്ലൂക്കോസിന്റെ അളവ് ഇനി എളുപ്പം അറിയാം

Published

|

Last Updated

കോഴിക്കോട്: പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ തത്സമയ ഗ്ലൂക്കോസിന്റെ അളവ് എളുപ്പം അറിയാനുള്ള മാര്‍ഗം കണ്ടെത്തിയതായി പ്രമുഖ പ്രമേഹരോഗ വിദഗ്ധനും ഗ്രന്ഥകാരനുമായ ഡോ. എം വി ഐ മമ്മി അവകാശപ്പെട്ടു. രക്തമെടുക്കാതെ ലളിതമായ മൂത്രപരിശോധനാ മാര്‍ഗത്തിലൂടെ രോഗിക്ക് തന്നെ പരിശോധന നടത്താവുന്ന മാര്‍ഗമാണ് വികസിപ്പിച്ചെടുത്തതെന്ന് ഡോ. മമ്മി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഗ്ലൂക്കോസ് ഓക്‌സഡേസ് / പെറോക്‌സിഡേസ് എന്ന പ്രത്യേക ലായനി അര മി. ലിറ്റര്‍ എടുത്ത് അതിലേക്ക് ഒരു തുള്ളി മൂത്രം ഒഴിച്ചാണ് പരിശോധന നടത്തുന്നത്.ഗ്രൂക്കോസുണ്ടെങ്കില്‍ ലായനിക്ക് പിങ്ക് നിറം വരും. ആധിക്യമനുസരിച്ച് നിറത്തിന്റെ കാഠിന്യം കൂടിയിരിക്കും. ഇതനുസരിച്ച് ഗ്ലൂക്കോസിന്റെ ശരിയായ അളവ് അറിയുന്നതിനായി ഒരു കളര്‍ കാര്‍ഡും ഡോ.മമ്മി വികസിപ്പിച്ചിട്ടുണ്ട്. പക്ഷേ പരിശോധന നടത്തുന്നതിന്റെ അര മണിക്കൂര്‍ മുമ്പ് മൂത്രം അവസാന തുള്ളി വരെ ഒഴിച്ച് കളഞ്ഞ് പിന്നീടുണ്ടാകുന്ന മൂത്രമാണ് പരിശോധനക്ക് ഉപയോഗിക്കേണ്ടതെന്ന് മാത്രം.ഡോ.മമ്മീസ് ഗ്ലൂക്കോ ചെക്ക് എന്നാണ് ഇതിന് പേര്‍ തല്‍കിയിരിക്കുന്നത്.
നിത്യപ്രമേഹ രോഗി എന്ന മിഥ്യാ ധാരണ ലോകത്ത് നിലനില്‍ക്കുകയാണെന്നും ഇതിന് കാരണം രോഗിക്ക് രക്തത്തിലെ തല്‍സമയ ഗ്ലൂക്കോസിന്റെ അളവ് എളുപ്പം അറിയാനുള്ള സംവിധാനം ഇല്ലാത്തതാണെന്നും മമ്മി പറയുന്നു. ലാബുകളില്‍ പോയി രക്തം കുത്തിയെടുത്ത് വേണം അളവ് മനസ്സിലാക്കാന്‍.

ഇത് പലപ്പോഴും സാധാരണക്കാര്‍ക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല രോഗികളില്‍ പലപ്പോഴും ഒരേ ദിവസം തന്നെ ഗ്ലൂക്കോസ് നില മാറി മറിയാം.
സംവിധാനം വികസിപ്പിച്ചെടുത്തെങ്കിലും ഇതംഗീകരിക്കാനോ ലായനിയും കളര്‍ കാര്‍ഡും ഉത്പാദിപ്പിക്കുന്നതിനോ ആരും രംഗത്ത് വന്നിട്ടില്ല. അത് കൊണ്ട് തന്നെ ഇവ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യവുമല്ല. ഇതിന് പാറ്റന്റ് തരാനും അധികാരികള്‍ തയ്യാറാകുന്നില്ല. അന്താരാഷ്ട്ര പ്രസിദ്ധമായ മെഡിക്കല്‍ ജേര്‍ണലുകള്‍ക്ക് അയച്ചു കൊടുത്തെങ്കിലും അവരും അവഗണിക്കുകയാണ്.ബിസിനസ് ലോബിയും മാഫിയയുമാണ് ഇതിനു കാരണമെന്നും മമ്മി പറയുന്നു.

ഇതര രോഗങ്ങളെക്കാള്‍ പ്രമേഹമാണ് ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നം. സംസ്ഥാന സര്‍ക്കാര്‍ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആരോഗ്യ പഠന വിഭാഗവും കൂടി ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം നടത്തിയ പഠനത്തില്‍ കേരളത്തിലെ 18 വയസ്സില്‍ താഴെയുള്ളവരില്‍ അഞ്ച് ശതമാനം പേര്‍ക്ക് പ്രമേഹമുണ്ടെന്ന് കണ്ടെത്തി. ഇന്ത്യയില്‍ 50 ദശലക്ഷത്തിലധികം പേര്‍ക്ക് പ്രമേഹമുണ്ടെന്നാണ് റിപ്പോര്‍ട്ട്