Connect with us

Kerala

കൊപ്ര യന്ത്രത്തില്‍ പെട്ട് അറ്റുപോയ കൈപ്പത്തി തുന്നിച്ചേര്‍ത്തു

Published

|

Last Updated

ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. കെ എസ് കൃഷ്ണകുമാറും സംഘവും ശാന്തയുടെ കൂടെ

കോഴിക്കോട്: കൊപ്ര യന്ത്രത്തില്‍ പെട്ട് രണ്ടായി മുറിഞ്ഞ ഇരിട്ടി സ്വദേശിനി ശാന്തയുടെ ഇടത് കൈപ്പത്തി ആസ്റ്റര്‍ മിംസില്‍ വിജയകരമായി തുന്നിച്ചേര്‍ത്തു. വെളിച്ചെണ്ണ ഉത്പാദനകേന്ദ്രത്തിലെ ജീവനക്കാരിയായ ശാന്തയുടെ ഇടത് കൈ ജോലിക്കിടെ കൊപ്ര അരിയുന്ന മെഷീനില്‍ പെടുകയായിരുന്നു. ഇക്കഴിഞ്ഞ 12-ാം തീയതിയാണ് 58 കാരിയായ ശാന്തയുടെ ഇടത് കൈ മെഷീനില്‍ കുടുങ്ങി രണ്ടായി മുറിയുന്നത്. കൈപ്പത്തി പൂര്‍ണമായും അറ്റുപോയി. സംഭവം നടന്ന് നാല് മണിക്കൂറിനുള്ളില്‍ തന്നെ ശാന്തയെ മിംസിലെത്തിച്ചു.

ഒപ്പം സുരക്ഷിതമായി അറ്റുപോയ കൈപ്പത്തിയും. ഏഴു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ശാന്തയുടെ സൂക്ഷ്മമായ രക്തക്കുഴലുകളും എല്ലുകളും കൂട്ടിപ്പിടിപ്പിക്കാനായത്. 12 ദിവസത്തിനുശേഷം ആശുപത്രി വിട്ട ശാന്തയുടെ കൈ ഇപ്പോള്‍ 80 ശതമാനവും പ്രവര്‍ത്തനക്ഷമമാണ്. രണ്ടോ മൂന്നോ മാസത്തെ ഫിസിയോതെറാപ്പിയിലൂടെ കൈ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും.അപകടം നടന്ന ഉടനെതന്നെ അറ്റുപോയ കൈപ്പത്തി സുരക്ഷിതമായി പ്ലാസ്റ്റിക് കവറിലാക്കി ഐസ് ബാഗില്‍ വെച്ച് ആശുപത്രിയിലെത്തിക്കാന്‍ കാണിച്ച ശ്രദ്ധയാണ് ശാന്തയുടെ കാര്യത്തില്‍ നിര്‍ണായകമായതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. കെ എസ് കൃഷ്ണകുമാര്‍ പറഞ്ഞു.

 

Latest