ലോയയുടെ മരണത്തില്‍ സ്വതന്ത്രാന്വേഷണം: ഹരജിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍

Posted on: February 13, 2018 8:18 am | Last updated: February 13, 2018 at 12:19 am

ന്യൂഡല്‍ഹി: പ്രത്യേക സി ബി ഐ കോടതി ജഡ്ജിയായിരുന്ന ബി എച്ച് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാക്കാനാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
ജഡ്ജി ലോയയുടെ മരണത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹരജികള്‍ ഫയല്‍ ചെയ്തതെന്നും, കേസില്‍ സുപ്രീം കോടതിയില്‍ നടത്തിയ വാദത്തിനിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.

വസ്തുതകള്‍ ഇല്ലാതെ മാധ്യമ വാര്‍ത്തകള്‍ തെളിവായി കോടതികള്‍ക്ക് കണക്കാക്കാനാകില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു. ജസ്റ്റിസ് ലോയയുടെ മരണം നടന്ന് മൂന്ന് വര്‍ഷം കഴിഞ്ഞ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ നല്‍കിയതെന്നും മരണത്തില്‍ ഒരു ദുരൂഹതയുമില്ലെന്ന് രണ്ട് ജഡ്ജിമാര്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ടെന്നും റോത്തഗി വാദിച്ചു.