Connect with us

International

റഷ്യന്‍ വിമാനദുരന്തം: തിരച്ചില്‍ ഊര്‍ജിതമാക്കി

Published

|

Last Updated

മോസ്‌കോ: റഷ്യയില്‍ യാത്രാ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തില്‍ മരിച്ചെന്ന് കരുതുന്ന 71 പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. മോസ്‌കോയിലെ ദൊമോദിദൊവൊ വിമാനത്താവളത്തില്‍നിന്നും ഞായറാഴ്ച 65 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയര്‍ന്ന സരാതോവ് എയര്‍ലൈന്‍സ് ജെറ്റ് വിമാനമാണ് മിനുട്ടുകള്‍ക്കകം തകര്‍ന്ന് വീണത്. മോശം കാലാവസ്ഥ, മനുഷ്യന് പറ്റിയ തെറ്റുകള്‍ അല്ലങ്കില്‍ സാങ്കേതിക തകരാര്‍ എന്നിവയിലേതെങ്കിലുമാകും അപകടത്തിന് കാരണമെന്ന് കരുതുന്നു.

എന്നാല്‍, സംഭവത്തിന് പിന്നില്‍ തീവ്രവാദി ആക്രമണമാണെന്ന് അധിക്യതര്‍ കരുതുന്നില്ല. 700 ഓളം പേരാണ് കനത്ത മഞ്ഞ് വീഴ്ചയിലും സ്‌നൊ മൊബൈലുകളും ഡ്രോണുകളുമുപയോഗിച്ച് തിരച്ചില്‍ നടത്തുന്നത്. സംഭവസ്ഥലത്തുനിന്നും 200 ഓളം ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി റഷ്യന്‍ ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. ഇവ തിരിച്ചറിയാനായി ഡി എന്‍ എ പരിശോധന നടത്തുന്നുണ്ട്. മരിച്ചവരില്‍ ഒരു കുഞ്ഞും രണ്ട് കൗമാരക്കാരും ഉള്‍പ്പെടും.

 

Latest