ആറ് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; കൊയിലാണ്ടിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

Posted on: February 11, 2018 11:13 pm | Last updated: February 12, 2018 at 10:08 am

കോഴിക്കോട്: കൊയിലാണ്ടി പുളിയഞ്ചേരിയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയടക്കം ആറ് പേര്‍ക്ക് വെട്ടേറ്റു. പുളിയഞ്ചേരി കെ.ടി.എസ് വായനശാലയില്‍ ഇരുന്ന സി.പി.എം പ്രവര്‍ത്തകരെ ആര്‍.എസ്.എസുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി. സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭ പരിധിയില്‍ തിങ്കളാഴ്ച സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.