ഇനിയും മോദി അധികാരത്തിലേറിയാല്‍ രാജ്യം രാഷ്ട്രപതി ഭരണം കാണേണ്ടിവരും: ഹര്‍ദീക് പട്ടേല്‍

Posted on: February 11, 2018 11:06 am | Last updated: February 11, 2018 at 11:32 am

കൊല്‍ക്കത്ത: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി സര്‍ക്കാര്‍ തിരെഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യം രാഷ്ട്രപതി ഭരണം കാണേണ്ടിവരുമെന്ന് പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍.

എന്‍.ഡി.എയുടെതല്ലാത്ത സംസ്ഥാന സര്‍ക്കാറുകളെല്ലാം പിരിച്ചുവിടുകയും അവയെല്ലാം കേന്ദ്ര ഭരണത്തിനു കീഴിലാക്കുകയും ചെയ്യും.ഇതിനെതിരെ എല്ലാ പാര്‍ട്ടികളും രംഗത്തിറങ്ങും.

പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ മാത്രം സമയം ചിലവഴിക്കാതെ വിദ്യാഭ്യാസം, തൊഴില്‍, കൃഷി ആരോഗ്യം, സുരക്ഷ എന്നിവയെക്കുറിച്ച് സംസാരിക്കുന്ന ആളെ പ്രധാനമന്ത്രിയായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

മമത ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിട്ടും അവരുടെ ലാളിത്യം എന്നെ അത്ഭുതപ്പെടുത്തി.
ഞാന്‍ ‘ലേഡി ഗാന്ധി’യെയാണ് അവിടെ കണ്ടത്.ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.