ആധാറില്ല; ഡോക്ടര്‍ അവഗണിച്ച യുവതി പൊതുനിരത്തില്‍ പ്രസവിച്ചു

Posted on: February 11, 2018 8:15 am | Last updated: February 11, 2018 at 12:17 am

ഗുഡ്ഗാവ്: ആധാര്‍ കൈവശമില്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കപ്പെട്ട ഗര്‍ഭിണി പൊതുനിരത്തില്‍ പ്രസവിച്ചു. ഹരിയാനയിലെ ഗുഡ്ഗാവില്‍ വെള്ളിയാഴ്ചയാണ് സംഭവം.
ഗുഡ്ഗാവ് ഷീദ്‌ല കോളനിയിലെ മിന്നി പ്രസവ വേദനയെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഡോക്ടര്‍ സ്‌കാനിം ഗ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. അതിനായി അത്യാഹിത വിഭാഗത്തില്‍ എത്തിയെങ്കിലും ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ പ്രവേശനം നിഷേധിച്ചു.

ഒടുവില്‍ അത്യാഹിത വിഭാഗത്തിന് പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീ പം നിരത്തില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവിച്ച ശേഷവും യുവതിക്ക് ആശുപത്രിയുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.