ഇസ്‌റാഈല്‍ യുദ്ധവിമാനം സിറിയ വെടിവെച്ചിട്ടു

Posted on: February 10, 2018 6:34 pm | Last updated: February 10, 2018 at 7:46 pm
SHARE

ജറുസലം: ഇസ്‌റാഈല്‍ യുദ്ധവിമാനം സിറിയന്‍ സേന വെടിവെച്ചിട്ടു. ഇസ്‌റാഈലിന്റെ എഫ്16 യുദ്ധവിമാനമാണ് സിറിയന്‍സേനയുടെ വെടിവെപ്പില്‍ തകര്‍ന്നുവീണത്. ഈസ്‌റാഈല്‍ അതിര്‍ത്തിക്കുള്ളില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു.

ഒരു ഇറാന്‍ ഡ്രോണ്‍ ഇസ്‌റാഈലിനെ ലക്ഷ്യമിട്ടതിനെ തുടര്‍ന്നാണ് ഇസ്‌റാഈല്‍ ആക്രമണത്തിന് മുതിര്‍ന്നത്. ഇതിനിടെയാണ് ഇസ്‌റാഈല്‍ യുദ്ധവിമാനം സിറിയ വെടിവെച്ചിട്ടത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സൈന്യം എന്തിനും തയാറാണെന്നും ഇസ്‌റാഈല്‍ അറിയിച്ചു.