നീറ്റ് പരീക്ഷ; അപേക്ഷ ക്ഷണിച്ചു

Posted on: February 10, 2018 9:55 am | Last updated: February 10, 2018 at 9:55 am

ന്യൂഡല്‍ഹി : മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് മെയ് ആറിന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും . ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരഭിച്ചെന്ന് അറിയിച്ച സിബിഎസ് ഇ അപേക്ഷ സമര്‍പ്പിക്കാന്‍ ആധാര്‍ വിവരങ്ങള്‍ നിര്‍ബന്ധമാക്കി. മാര്‍ച്ച് ഏഴ് വരെ അപേക്ഷിക്കാം.

രാവിലെ പത്ത് മുതല്‍ ഒരു മണിവരെയായിരിക്കും പരീക്ഷ . ഹിന്ദി ,ഇംഗ്ലീഷ് , ഉറുദു , ഗുജറാത്തി ,മറാത്തി , ഒറിയ , ബംഗാളി , അസാമീസ് , തെലുങ്കു , തമിഴ്, കന്നഡ ഭാഷകളില്‍ പരീക്ഷയെഴുതാം. പ്രായപരിധി 17- 25 വയസ്സ് .കെമിസ്ട്രി ,ബയോളജി ,ബയോടെക്‌നോളജി എന്നിവക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് നീറ്റിനു അപേക്ഷിക്കാം . രജിട്രേഷന് ആധാര്‍ നിര്ബന്ധമാക്കിയെങ്കിലും ജമ്മു കാശ്മീര്‍ , അസം , മേഖാലയ സംസ്ഥാങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ബാധകമല്ല . എന്‍ആര്‍ഐ അപേക്ഷകര്‍ പാസ്‌പോര്ട്ട് നമ്പര്‍ ഹാജരാകാക്കണം. ജനറല്‍ കാറ്റഗറിക്കും ഒബിസി വിദ്യാര്‍ഥികള്‍ക്കും 1500 രൂപയും , മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 750 രൂപയുമാണ് ഫീസ്