ഗൗരി നേഘയുടെ മരണം; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

Posted on: February 9, 2018 8:29 pm | Last updated: February 10, 2018 at 10:21 am
SHARE

കൊല്ലം: ഗൗരി നേഘ സ്‌കൂളില്‍ ജിവനൊടുക്കിയതില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്തതിനെ തുടര്‍ന്ന് കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നോട്ടീസയച്ചു. പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന നിര്‍ദ്ദേശം സ്‌കൂള്‍ മാനേജ്‌മെന്റിന് വിദ്യാഭ്യാസ വകുപ്പ് കൈമാറി. സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ മരണമായിരുന്നു ഗൗരി നേഘയുടെത്.

അധ്യാപകരെ ആഘോഷങ്ങളോടെ തിരിച്ചെടുത്തത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ ജോണിന് പ്രായപരിധി കഴിഞ്ഞുവെന്നും ഡി.ഡി.ഇ കൈമാറിയ കത്തില്‍ പറയുന്നു.സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയും എല്ലാ ആനുകൂല്യങ്ങളും നല്‍കിയും ആഘോഷപൂര്‍വം സ്‌കൂളില്‍ തിരിച്ചെടുക്കുകയും സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച് ശമ്പളം നല്‍കാനും തീരുമാനിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here