ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്‌; പിന്നില്‍ ഉത്തര്‍പ്രദേശ്‌

Posted on: February 9, 2018 7:33 pm | Last updated: February 9, 2018 at 7:34 pm

ന്യൂഡല്‍ഹി: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്. ലോകബാങ്കിന്റെ സഹായത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി കേരളം മുന്നിലെത്തിയത്. 76.55 മുതല്‍ 80.00 സ്‌കോര്‍ നേടിയാണ് കേരളം മുന്നേറ്റം നടത്തിയത്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിന് 62 മുതല്‍ 65 വരെയും മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാടിന് 63ഉമാണ് സ്‌കോര്‍. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ രംഗത്ത് കൈവരിച്ച വലിയ നേട്ടത്തിനുള്ള അംഗീകാരമാണ് ദേശീയ റിപ്പോര്‍ട്ടെന്ന് മന്ത്രി കെ കെ ഷൈലജ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതി നടപ്പാക്കിയിരുന്നു.