രാഹുലിന്റെ രാഷ്ട്രീയ ശൈലി ജനാധിപത്യവിരുദ്ധമെന്ന് അമിത് ഷാ

Posted on: February 9, 2018 12:38 pm | Last updated: February 9, 2018 at 2:25 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ശൈലി ജനാധിപത്യവിരുദ്ധമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതുകൊണ്ടാണ് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തുന്നതെന്നും അമിത് ഷാ ആരോപിച്ചു.

റാഫേല്‍ ആയുധ ഇടപാടിന്റെ എല്ലാവിശദാംശങ്ങളും പുറത്തുവിടാനാകില്ലെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ യോഗം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്‍ പങ്കെടുത്തു.